Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Gathering

ത​ലോ​ർ ജെ​റു​സ​ലെം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ഗാ​ത​റിം​ഗ് ഓ​ഫ് മി​ഷ​നു തു​ട​ക്കം

ത​​​​​​ലോ​​​​​​ർ (​​​തൃ​​​​​​ശൂ​​​​​​ർ): ഫി​യാ​ത്ത് മി​ഷ​ൻ ത​ലോ​ർ ജെ​റൂ​സ​ലെം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​തു ഗ്രേ​റ്റ് ഗാ​ത​റിം​ഗ് ഓ​ഫ് മി​ഷ​ന് ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ പ്രി​ന്‍​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്നു കൊ​ഹി​മ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​ജെ​യിം​സ് തോ​പ്പി​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബി​ഷ​പ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍, ഗു​ഡ്ഗാ​വ് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ അ​ന്തോ​ണി​യോ​സ്, ഹൊ​സൂ​ര്‍ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍, ഇ​റ്റാ​ന​ഗ​ര്‍ ബി​ഷ​പ് ഡോ. ​ബെ​ന്നി വ​ര്‍​ഗീ​സ് എ​ട​ത്ത​ട്ടേ​ല്‍, സി​എം​ഐ സ​ഭ ദേ​വ​മാ​താ പ്രോ​വി​ന്‍​ഷ്യ​ൽ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര, ജെ​റൂസ​ലെം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ജോ പാ​ച്ചേ​രി​യി​ല്‍, ഫി​യാ​ത്ത് മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സീ​റ്റ്‌​ലി ജോ​ര്‍​ജ്, മി​ഷ​ന്‍ കോ​ണ്‍​ഗ്ര​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ജോ ഔ​സേ​ഫ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ വി​ശു​ദ്ധ കു​ർ​ബാ​ന അ​ര്‍​പ്പി​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​വ​രെ സി​സ്റ്റേ​ഴ്‌​സ് ഗാ​ത​റിം​ഗ് ന​ട​ക്കും. ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല പ​ങ്കെ​ടു​ക്കും. 5.30നു ​മു​ണ്ടൂ​ര്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ ഇ​ട​വ​ക​യി​ലും പീ​ച്ചി സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ഇ​ട​വ​ക​യി​ലും മി​ഷ​ന്‍ ഔ​ട്ട്റീ​ച്ച്. എ​ന്നും രാ​വി​ലെ ഒ​ന്പ​തി​നു ബി​ഷ​പ്പു​മാ​ർ അ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ​യാ​ണു മി​ഷ​ന്‍ കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ക്കു​ക.

Latest News

Corehub Up